കിൻഫ്രാ പാർക്കിലെ മോഷണം: പ്രതി അറസ്റ്റിൽ
Wednesday 04 January 2023 1:27 AM IST
കൊല്ലം: മുണ്ടക്കൽ കിൻഫ്രാ പാർക്കിൽ മോഷണം നടത്തിയ കേസിൽ ഇരവിപുരം തെക്കുംഭാഗത്ത് പുത്തനഴികം തോപ്പിൽ ഫ്രാൻസിസിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. കിൻഫ്രാ പാർക്കിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന സാബ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലെ 70,000 രൂപ വിലവരുന്ന നിർമ്മാണ സാമഗ്രികളാണ് മോഷണം പോയത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. ഈസ്റ്റ് ഇൻസ്പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിബി, ബാലചന്ദ്രൻ, എ.എസ്.ഐ ജെയിംസ്, സി.പി.ഒ മാരായ സജീവ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.