പ്രതിഷേധ ധർണ

Wednesday 04 January 2023 1:31 AM IST

കൊല്ലം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകളും നടപടികളും കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള ജനകീയ ഉപഭോക്തൃ സമിതി പ്രവർത്തകർ ചിന്നക്കടയിലുള്ള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസ് പടിക്കൽ കൂട്ടധർണ നടത്തി. സമിതി പ്രസിഡന്റ് അഡ്വ.സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ലൈക്ക് പി.ജോർജ് അദ്ധ്യക്ഷനായി. ഭാരവാഹികളായ കിളികൊല്ലൂർ തുളസി, പി.ജയകുമാർ, ആർ.സുമിത്ര, തഴുത്തല ദാസ്, നസിൻ ബീവി, കുണ്ടറ ഷെറഫ് എന്നിവർ സംസാരിച്ചു. ബി.മണിയമ്മ, രാജാസലിം, ഗീതബായി, ജോസഫ് ജോൺ, മയ്യനാട് സുനിൽ, രഘു മൺറോത്തുരുത്ത്, ശർമാജി, ഏലിയാമ്മ, കടവൂർ രാജീവ്, രാജാറാം എന്നിവർ ധർണക്ക് നേതൃത്വം നൽകി.

Advertisement
Advertisement