കുന്നത്തൂരിന് സമ്പൂർണ ശുചിത്വ പദവി

Wednesday 04 January 2023 1:36 AM IST

കൊല്ലം: കുന്നത്തൂർ നിയോജക മണ്ഡലത്തിനെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അവലോകന യോഗം ചേർന്നു. ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് ജയദേവി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ക്ലീൻകേരള കമ്പനി മാനേജിംഗ് ഡയറക്ടർ സുരേഷ് വിഷയാവതരണം നടത്തി. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.കെ.ശ്രീജ,ഗീത, എസ്.ശ്രീകുമാർ, വത്സലകുമാരി,ഉമാദേവി, വൈസ് പ്രസിഡന്റ് ലാലി ബാബു, ബ്ലോക്ക് അംഗങ്ങളായ പി.പുഷ്പകുമാരി,വൈ.ഷാജഹാൻ,സനൽ കുമാർ, ആർ.സുന്ദരേശൻ, രാജി രാമചന്ദ്രൻ,രാജേഷ്,ഗ്രീൻ ടെക് മാനേജർ, ശാസ്താംകോട്ട ബി.ഡി.ഒ ജോജോ,ബ്ലോക്ക് ഓഫീസ് ജനറൽ എക്സറ്റൻഷണൽ ഓഫീസർ ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ഖര മാലിന്യങ്ങൾ ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ ശേഖരിക്കുകയും അതു മാലിന്യങ്ങൾ കൊണ്ടുപോകുന്ന കമ്പനിക്ക് കൈമാറാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു.