ഉപവാസ സമരം ശക്തമാക്കി ബി.ജെ.പി

Thursday 05 January 2023 12:09 AM IST
ബി.ജെ.പി മലമ്പുഴ മണ്ഡലം കമ്മിറ്റി ഉപവാസ സമരം രണ്ടാം ദിവസം ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

മലമ്പുഴ: കാട്ടാന ശല്യം പരിഹരിക്കണമെവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല ഉപവാസസമരം രണ്ടുദിവസം പിന്നിട്ടു. ഇന്നലത്തെ സമര പരിപാടികൾ ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.സുജിത്ത് അദ്ധ്യക്ഷനായി. ജന.സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണൻ, ജ്യോതിഷ്, ജില്ലാ വൈസ് പ്രസിഡന്റ് ചെല്ലമ്മ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുബ്രഹ്മണ്യൻ, പി.പി.പ്രകാശൻ, സെക്രട്ടറിമാരായ സന്ദീപ്, ജയകുമാർ സംസാരിച്ചു.