സൗജന്യ പരീക്ഷ പരിശീലനം
Thursday 05 January 2023 12:17 AM IST
കഞ്ചിക്കോട്: എൻജിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം എട്ടുമുതൽ ഞായറാഴ്ചകളിൽ ബി.ഇ.എം.എൽ ജംഗ്ഷനിലുള്ള അഹല്യ ട്രെയിനിംഗ് സെന്ററിൽ നടക്കും. രാവിലെ 9:30 മുതൽ വൈകിട്ട് നാലുവരെയാണ് ക്ലാസ്.
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് മുൻ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ഡോ.പി.സരിൻ ഉദ്ഘാടനം ചെയ്യും. എൻട്രൻസ് പരിശീലനം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9188905356, 9496000133 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.