പി.ടി 7 കാട്ടാനയെ പിടികൂടാൻ കുങ്കിയാനകളുമായി സ്ക്വാഡെത്തി

Thursday 05 January 2023 12:51 AM IST
വയനാട്ടിൽ നിന്ന് ധോണിയിലെത്തിയ ഭരത് എന്ന കുങ്കിയാന.

പാലക്കാട്: ധോണി മേഖലയിൽ ഭീതി പരത്തുന്ന പി.ടി 7 എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ വയനാട്ടിൽ നിന്നുള്ള സംഘം ജില്ലയിലെത്തി. വയനാട്ടിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകൾ ഉൾപ്പെട്ട 26 അംഗ എലിഫന്റ് സ്ക്വാഡാണ് ജില്ലയിലെത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

സംഘത്തിന്റെ നേതൃത്വത്തിൽ കാട്ടാനയെ കണ്ടെത്തുന്നതിന് തിരച്ചിൽ ആരംഭിച്ചു. സ്ക്വാഡിനൊപ്പം ചീഫ് വെറ്റിനറി ഓഫീസർ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ, എലിഫന്റ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ എന്നിവരുമുണ്ട്.ആനയെ പിടികൂടി ധോണി ക്യാമ്പിൽ നിറുത്തുന്നതിന് പ്രത്യേക കൂടിന്റെ നിർമ്മാണം തുടങ്ങി. നാലോ അഞ്ചോ ദിവസത്തിനകം നിർമ്മാണം പൂർത്തിയാകും.

Advertisement
Advertisement