ഗോത്രവർഗ പോരാട്ട ചരിത്രമൊരുക്കി 'തമ്പ്"

Thursday 05 January 2023 1:27 AM IST

കൊച്ചി: ആസ്‌ട്രേലിയൻ ഗോത്രവർഗങ്ങളുടെ ചെറുത്തുനിൽപ്പിന്റെ ചരിത്രം ആവിഷ്‌കരിക്കുന്ന 'തമ്പ് " ബിനാലെയിൽ ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയൻ കലാകാരൻ റിച്ചാർഡ് ബെൽ ഒരുക്കിയ തമ്പിലെ ഇൻസ്റ്റലേഷനിൽ ചൂഷണങ്ങളുടെ നേർക്കാഴ്ചകൾ കാണാം.

വീഡിയോ പ്രദർശനങ്ങളും ചർച്ചകളും ഇവിടെ നടക്കുന്നു. ലോകത്തെ പ്രമുഖ കലാമേളകളിൽ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും വേരറ്റുപോകാത്ത യജമാനൻ- അടിമ മനോഭാവം ഏറ്റവും വെറുക്കപ്പെടേണ്ടതാണെന്ന് 70 വയസുകാരനായ ബെൽ പറയുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന സമകാലീന കലാകാരനായി ഗണിക്കുന്ന റിച്ചാർഡ് ബെൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റുമാണ്.