ഹൽവത്തിരക്കാണ്, മധുരത്തെരുവിൽ

Thursday 05 January 2023 12:07 AM IST
മിഠായിത്തെരുവിലെ ഹൽവ കടയിലെ തിരക്ക്

കോഴിക്കോട്: കൗമാരകലോത്സവം തുടങ്ങിയതോടെ മിഠായിത്തെരുവിലെ ഹൽവ കച്ചവടം പൊടിപൊടിക്കുന്നു. നഗരത്തിലെത്തുന്നവരെല്ലാം മലബാറിന്റെ ഹൽവ മധുരം നുണയാതെ തിരിച്ചു പോകില്ലെന്ന കാര്യം ഉറപ്പാണ്. ക്രിസ്മസ് അവധി കഴിഞ്ഞയുടൻ കലോത്സവം കൂടി എത്തിയതോടെ കച്ചവടം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് മിഠായിത്തെരുവിലെ ഹൽവ കച്ചവടക്കാ‌ർ പറയുന്നത്.

55 തരം ഹൽവകളാണ് കോഴിക്കോട് മിഠായിത്തെരുവിലെ ബേക്കറികളിലുള്ളത്. ടെൻഡർ കോക്കനറ്റ്, ഫാഷൻ ഫ്രൂട്ട്,​മിക്‌സ‌‌‌ഡ് ഫ്രൂട്ട്,​​ വീറ്റ്, ഡ്രാഗൺ ഫ്രൂട്ട്, വാട്ടർ മെലൺ,​ജാക്ക് ഫ്രൂട്ട്, ബദാം, ഹണി ഡ്രൈ ഫ്രൂട്ട്, ബനാന, ഗ്രേപ്സ് തുടങ്ങി വ്യത്യാസ്തമായി ഹൽവകൾ മലബാറിന്റെ മാത്രം പ്രത്യേകതയാണ്. കൂടാതെ കോഴിയട, ചേമ്പ് ചിപ്സ്, പാവക്ക ചിപ്സ്, ബ്രീറ്റ്റൂട്ട് ചിപ്സ്, കല്ലുമ്മക്കായ ചിപ്സ് എന്നിവയും കോഴിക്കോടിന്റെ രുചികളാണ്.

കലോത്സവം തുടങ്ങിയതോടെ ഹൽവ ആവശ്യപ്പെട്ടുകൊണ്ട് ഒരുപാടുപേർ കടയിലെത്തുന്നുണ്ട്. കേരളത്തിലെ മറ്റിടങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത തരം ഹൽവകൾ കിട്ടുന്ന ഇടം കൂടിയാണ് കോഴിക്കോട്.

യാസിൻ

മലബാർ ഹൽവകടയുടെ ഉടമ