വെയർ ഹൗസ് അടച്ചു പൂട്ടുന്നു

Thursday 05 January 2023 12:13 PM IST

കളമശേരി: വേതന വർദ്ധനവിനെ ചൊല്ലിയുള്ള തൊഴിൽ തർക്കത്തെ തുടർന്ന് ഏലൂർ വടക്കും ഭാഗത്ത് 22 വർഷമായി പ്രവർത്തിക്കുന്ന വി.ആർ.എൽ ലോജിസ്റ്റിക്സ് ലിമിറ്റഡ് വെയർ ഹൗസ് പ്രവർത്തനം നിറുത്തുന്നു. ജില്ലാ ലേബർ ഓഫീസർക്ക് കഴിഞ്ഞ തിങ്കളാഴ്ച ഔദ്യോഗിക കത്ത് നൽകി. ഇതോടെ നൂറിൽപ്പരം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. 65 ഓളം ലോഡിംഗ് തൊഴിലാളികളും ബാക്കിയുള്ളവർ സ്ഥിരം ജീവനക്കാരുമാണ്. ലോഡിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് ഏകദേശം 1600 രൂപയാണ് ഒരു ദിവസം കൂലി. 200 രൂപ കൂട്ടണമെന്നായിരുന്നു യൂണിയന്റെ ആവശ്യം. സി.ഐ.ടി.യു , ഐ.എൻ.ടി.യു.സി എന്നീ രണ്ടു യൂണിയനുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.