സജി ചെറിയാൻ കേസ്: ഇന്ന് പരിഗണിക്കാൻ മാറ്റി

Thursday 05 January 2023 12:17 AM IST

തിരുവല്ല: മന്ത്രി സജിചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ അഡ്വ. ബൈജു നോയൽ തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ തടസ ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി. പ്രസംഗത്തിൽ ഭരണഘടനാവിരുദ്ധ പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബൈജു നോയൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിൽ തീരുമാനം ഉണ്ടാകുന്നതുവരെ പൊലീസ് നൽകിയ പരാതി തീർപ്പാക്കൽ അപേക്ഷ പരിഗണിക്കരുതെന്നും സജി ചെറിയാനെതിരെ നൽകിയിട്ടുള്ള ഹർജി തള്ളരുതെന്നും ആവശ്യപ്പെട്ടാണ് ഹർജി .