ആനന്ദബോസിന് ഇസഡ് പ്ളസ് സുരക്ഷ
Thursday 05 January 2023 1:24 AM IST
ന്യൂഡൽഹി: രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശപ്രകാരം പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി .
പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അതിക്രമങ്ങൾ അന്വേഷിച്ച സമിതി അംഗമായിരുന്നു ആനന്ദബോസ്. അക്രമങ്ങളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും പങ്കുണ്ടെന്നാണ് സമിതി കണ്ടെത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തുടങ്ങിയവർക്ക് ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്.