സത്യപ്രതിജ്ഞ ഭരണഘടനയെ അവഹേളിക്കുന്നത്: വി.ഡി സതീശൻ
Thursday 05 January 2023 12:05 AM IST
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നതെന്നും ആ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഒരു കോടതിയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ല. മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നു. വിധി വരുന്നത് വരെ കാത്തിരിക്കാതെ ഇത് ചെയ്തത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.