സൗജന്യ ഓട്ടോകൾ ഓടിത്തുടങ്ങി

Thursday 05 January 2023 12:10 AM IST
സൗജന്യ സർവ്വീസിനായി ഒരുക്കിയ ഒട്ടോറിക്ഷകൾ ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് ഫ്‌ളാഗ് ഓഫ് ചെയുന്നു

കോഴിക്കോട്: കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നഗരത്തിലെത്തുന്ന മത്സരാർത്ഥികൾക്കായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കൊരുക്കിയ സൗജന്യ ഓട്ടോകൾ ഓടിത്തുടങ്ങി. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് ബാങ്ക് ചെയർപേഴ്സൺ പ്രീമ മനോജ് ഫ്‌ളാഗ് ഓഫ് ചെയ്തു. പത്ത് ഓട്ടോറിക്ഷകളാണ് ബാങ്ക് നൽകിയിരിക്കുന്നത്. ഒരു വേദിയിൽ നിന്നും മറ്റു മത്സരവേദികളിലേക്ക് ഈ ഓട്ടോ സൗജന്യ സർവീസ് നടത്തും. മത്സരത്തിനായി എത്തിയിട്ടുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് സൗജന്യ യാത്ര അനുവദിക്കുക. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഡയറക്ടർമാരായ അബ്ദുൾ എ.അസീസ്,എൻ.പി. അബ്ദുൾ ഹമീദ്, കെ.ടി. ബീരാൻ കോയ, കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, അസിസ്റ്റന്റ് ജനറൽ മാനേജർ കെ. രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

അനിൽകുമാർ: 9656012245, മോഹൻ: 9387454525, അബ്ദുൽ ലത്തീഫ്: 9946093464, ബാലകൃഷ്ണൻ: 9567742938, മുരളി: 7593093862, വിദ്യാധരൻ: 9847879847, പ്രദീപ്കുമാർ: 9446682956, അജയൻ: 9562079218, ദേവദാസൻ: 9544973271, ഷിജു:8075416278.

Advertisement
Advertisement