പന്തളത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന

Thursday 05 January 2023 12:29 AM IST

പന്തളം : പഴയതും മായം കലർന്നതുമായ ഭക്ഷണസാധനങ്ങളുടെ വിൽപ്പന വ്യാപകമായതോടെ ഹോട്ടലുകളിൽ ഇന്നലെ പരിശോധന നടത്തി. എം.എം ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ നിന്ന് ഒരാഴ്ച പഴക്കമുള്ള ഇറച്ചി പിടിച്ചെടുത്തു. പന്തളം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മൂന്ന് ഹോട്ടലുകൾ അടച്ചു പൂട്ടുന്നതിന് നോട്ടീസ് നൽകി. പരിശോധനയ്ക്ക് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പുഷ്പ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ധന്യ, ഷഹന എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും വൃത്തിഹീനമായ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.