വികസന സെമിനാർ സംഘടിപ്പിച്ചു
Thursday 05 January 2023 12:50 AM IST
ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ കിനാലൂർ സ്വലാഹ് ഓഡിറ്റോറിയത്തിൽ നടന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി, ക്ഷേമകാര്യസമിതി ചെയർപേഴ്സൺ കെ.കെ.പ്രകാശിനി, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ഹരീഷ് ത്രിവേണി, ജില്ലാ പഞ്ചായത്തംഗം പി.പി.പ്രേമ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.സഹീർ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക് മാൻ സ്വാഗതവും അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ ബിജു കുന്നുമ്മൽ മീത്തൽ നന്ദിയും പറഞ്ഞു.