വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം 

Thursday 05 January 2023 12:52 AM IST

പെരിന്തൽമണ്ണ: വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ ടൗൺ യൂണിറ്റ് സമ്മേളനം ഇന്ന് വൈകിട്ട് നാലിന് പെരിന്തൽമണ്ണ റിറ്റ്സ് റസിഡൻസിയിൽ നടക്കും. 200 പ്രതിനിധികൾ പങ്കെടുക്കും. ടൗണിലെ പഴയകാല വ്യാപാരികളായ 20 പേരെ വേദിയിൽ ആദരിക്കും. സമ്മേളനം ജില്ല സെക്രട്ടറി ഹംസ പുല്ലാട്ടിൽ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായി വൈകിട്ട് നാലിന് പെരിന്തൽമണ്ണ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ നിന്നും സമ്മേളന നഗരിവരെ വ്യാപാരികളെ അണിനിരത്തി പ്രകടനം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.