അൽ അസ്ഹർ ഫുട്‌ബോൾ ലോഗോ പ്രകാശനം ചെയ്തു

Thursday 05 January 2023 12:57 AM IST

കോട്ടയ്ക്കൽ: ജനുവരി 23 കോട്ടയ്ക്കൽ രാജാസ് സ്‌കൂൾ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 16-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന്റെ ലോഗോ കോട്ടയ്ക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ബുഷറാ ഷബീർ പ്രകാശനം ചെയ്തു.

ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ റസാക്ക്, റഫീഖ്, ടൂർണ്ണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ഷഫീഖ് നടുത്തൊടി , വൈസ് ചെയർമാൻ റഹീം മാടക്കൻ , ജോയിന്റ് കൺവീനർ മൊയ്തീൻ ബാവ കൊങ്ങപ്പള്ളി, ടൂർണ്ണമെന്റ് ഇവന്റ് മാനേജ്‌മെന്റ് ചെയർമാൻ ഹമീദ് പന്തലൂക്കാരൻ,​ അൽ അസ്ഹർ ഫുട്‌ബാളിന്റെ സഹയാത്രികൻ ബ്യൂട്ടി റഷീദ് എന്നിവർ പങ്കെടുത്തു.