സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നടത്തി
Thursday 05 January 2023 12:01 AM IST
കോട്ടയ്ക്കൽ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എടരിക്കോട് ഗ്രാമ പഞ്ചായത്തിൽ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആബിദ തൈക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫസലുദ്ധീൻ തയ്യിൽ, ആബിദ പൂവഞ്ചേരി, മജീദ്, ആമിന വാണിയംതൊടി, അബ്ദുൾ മജീദ് കഴുങ്ങിൽ, സൈഫുന്നീസ കാക്കാട്ടീരി, സിറാജ്ജുദ്ധീൻ ചങ്ങരൻചോല, സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് ആർ.പി അനുഷ, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ അബ്ദുൾ ജബ്ബാർ, നിയാസ് സംസാരിച്ചു.