കരിദിനം ആചരിച്ചു

Thursday 05 January 2023 12:23 AM IST

കൂടൽ: സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ് മുറിഞ്ഞകല്ലിന്റെ അദ്ധ്യക്ഷതയിൽ ഡി. സി. സി. മെമ്പർ കലഞ്ഞൂർ രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ദിലീപ് അതിരുങ്കൽ, ശോഭന സദാനന്ദൻ, ഹരികുമാർ കരിമ്പുംമണ്ണിൽ, ബനോയി, മോഹനൻ, പി. വി. അനിയച്ചൻ, എ. കെ. തോമസ്, റെജി പെരുമല, ടി. വി. ഷാജി, മോൻസി താവളത്തിൽ, ബാബുക്കുട്ടി, റനോ മുളകുപാടം, സജി, സാബു, ബേബി എന്നിവർ പ്രസംഗിച്ചു.