വഞ്ചി കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ

Thursday 05 January 2023 12:04 AM IST

കൊല്ലം: ദേവാലയത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ആളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. കടപ്പാക്കട പീപ്പിൾസ് നഗർ 70ൽ മക്കാനി ഷിബു എന്ന ഷിബുവിനെയാണ്(39) പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവത്സര ദിനത്തിൽ പുലർച്ചെ കടപ്പാക്കട സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ രണ്ട് വഞ്ചികളാണ് ഇയാൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഏകദേശം 5000 രൂപയോളം മോഷണം പോയിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജു, ജി.എസ്.ഐമാരായ സാൽട്രസ്, ജോസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement