വിജ്ഞാനത്തിന്റെ കലവറ തുറന്ന് അന്താരാഷ്ട്ര കോൺഫറൻസ്

Thursday 05 January 2023 12:13 AM IST
കേരള കേന്ദ്ര സർവ്വകലാശാലയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപനത്തിൽ രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ സംസാരിക്കുന്നു

കാസർകോട്: നാനോടെക്‌നോളജിയുടെ സാദ്ധ്യതകൾ സംബന്ധിച്ച് കേരള കേന്ദ്ര സർവ്വകലാശാലയിൽ നടന്നുവന്ന അന്താരാഷ്ട്ര കോൺഫറൻസ്, ഗവേഷണത്തിന്റെ പുതിയ സാധ്യതകൾ തേടിയെത്തിയ വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ കലവറ തുറന്നു നൽകുന്നതായി. നാനോ ടെക്‌നോളജിയിലൂന്നിയ ഗവേഷണമാണ് പുതിയ നൂറ്റാണ്ടിന്റെ ആവശ്യമെന്ന് കോൺഫറൻസ് വിലയിരുത്തി.

സമാപന ദിവസത്തിൽ ഡോ. കെ.പി. സുരേന്ദ്രൻ, പ്രൊഫ. കെ.എം. നന്ദകുമാർ, പ്രൊഫ. സാബു തോമസ്, ഡോ. ദിനീഷ് , ഡോ. ദീപ്തി മേനോൻ, ഡോ. അഞ്ജലി എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച കോൺഫറൻസിൽ 84 പ്രബന്ധാവതരണവും 69 പോസ്റ്റർ അവതരണവും നടന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 14 പേർ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ 24 ശാസ്ത്രജ്ഞന്മാർ സംബന്ധിച്ചു. സമാപന സമ്മേളനം രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മികച്ച അവതരണങ്ങൾക്ക് അദ്ദേഹം അവാർഡുകൾ നൽകി. പ്രൊഫ. വിൻസെന്റ് മാത്യു, പ്രൊഫ. കെ.ജെ തോമസ്, പ്രൊഫ. സ്വപ്ന എസ്. നായർ, പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവർ സംസാരിച്ചു. ഫിസിക്സ് ഡിപ്പാർട്ട്‌മെന്റാണ് ഫംഗ്ഷണൽ മെറ്റീരിയൽസ് ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി എന്ന വിഷത്തിൽ കോൺഫറൻസ് സംഘടിപ്പിച്ചത്.