ആയിരവില്ലിപ്പാറയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നിരാഹാര സത്യഗ്രഹം
കൊല്ലം: ചെറിയ വെളിനല്ലൂർ ആയിരവില്ലിപ്പാറ ഖനനത്തിന് സർക്കാർ നൽകിയ എൻ.ഒ.സി പിൻവലിച്ച് ആയിരവില്ലിപ്പാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരവല്ലിപ്പാറ സംരക്ഷണ സമിതി നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ 201-ാം ദിവസം വെളിനല്ലൂർ പഞ്ചായത്തിലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചു .കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ യോഗം ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് അംഗം ജെയിംസ് എൻ.ചാക്കോ, സി.പി.ഐ എൽ.സി സെക്രട്ടറി എസ്. അജിത്ത്, ആയിരവല്ലിപ്പാറ സംരക്ഷണ സമിതി കൺവീനർ ബൈജു ചെറിയവെളിനല്ലൂർ, ഇളമാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.മുഹമ്മദ് റഷീദ്, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം പി.ആർ.സന്തോഷ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സലാഹുദ്ദീൻ, അബ്ദുൽ അസീസ് എന്നവർ സംസാരിച്ചു. സമാപന സമ്മേളനം എ.എെ.ടി.യു.സി കൊല്ലം ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്തു. നിരവധി മത സാംസ്കാരിക സംഘടന നേതാക്കൾ സമരത്തിൽ പങ്കെടുത്തു.