മെട്രോ കപ്പ് ഫുട്ബാൾ ഗാലറിക്ക് കാൽനാട്ടി
Thursday 05 January 2023 12:17 AM IST
പാലക്കുന്ന്: ചിത്താരി ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പാലക്കുന്ന് ഡ്യൂൺസ് ഗ്രൗണ്ടിൽ 15 മുതൽ നടത്തുന്ന മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ളഡ്‌ലിറ്റ് ഫുട്ബാൾ ടൂർണമെന്റിന്റെ ഗാലറിയുടെ കാൽനാട്ടൽ കർമം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ഹസ്സൻ യാഫ അദ്ധ്യക്ഷത വഹിച്ചു. തമ്പാൻ അച്ചേരി, കെ.ഇ.എ ബക്കർ, ബഷീർ പാക്യാര, ഭക്ത വത്സൻ, ബഷീർ വെള്ളിക്കോത്ത്, ഗണേഷ് അരമങ്ങാനം, പള്ളം നാരായണൻ, സാമൂഹിക പ്രവർത്തകൻ നാസർ കൊട്ടിലങ്ങാട്, മുഹമ്മദ് അലി പീടികയിൽ, സിദ്ധീഖ് പള്ളിപ്പുഴ, ബാഷ കോട്ടിക്കുളം, ഫൈസൽ ചിത്താരി, പി.എം.എ റഹ്മാൻ, റഷീദ് റത്തു, ബഷീർ ബേങ്ങച്ചേരി സംസാരിച്ചു. സി.എം നൗഷാദ് സ്വാഗതവും ജാഫർ ബേങ്ങച്ചേരി നന്ദിയും പറഞ്ഞു.