അഖിലേന്ത്യാഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കം
Thursday 05 January 2023 12:20 AM IST
കൊല്ലം: അഖിലേന്ത്യാ ഹോക്കി ചാമ്പ്യൻഷിപ്പ് കേരള ഹോക്കി ജനറൽ സെക്രട്ടറി സി.ടി.സോജി ഉദ്ഘാടനം ചെയ്തു. ജില്ലാസ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.രാമഭദ്രൻ അദ്ധ്യക്ഷനായിരുന്നു. ഡോ. എം. ജെ. മനോജ് , ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ, മാഗ്നം ക്ലബ് പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ആൽബി എന്നിവർ സംസാരിച്ചു. ഇന്നലെ നടന്ന മത്സരങ്ങളിൽ കൊച്ചിൻ ഹോക്കി അക്കാദമി 5-2 ന് ധ്യാൻചന്ദ് ഹോക്കി ക്ലബിനെയും മാഗ്നം ഹോക്കി ക്ലബ് 6-4ന് ഹോപാ ക്ലബ് മലപ്പുറത്തെയും പരാജയപ്പെടുത്തി. ഉദ്ഘാടന മത്സരത്തിൽ യു.ടി.എസ്.സി തലശ്ശരി 3-1 ന് ആക്സിലേറ്റർസ് ക്ലബിനെ പരാജയപ്പെടുത്തി.