ലൈഫ് ഗുണഭോക്തൃ സംഗമം
Thursday 05 January 2023 12:20 AM IST
കാഞ്ഞങ്ങാട്: പി.എം.എ.വൈ ലൈഫ് പദ്ധതിയിലൂടെ ഭവന നിർമ്മാണം നടത്തുന്ന 1922 അംഗങ്ങൾ പങ്കാളികളാകുന്ന ഗുണഭോക്താക്കളുടെ ത്രിദിന സംഗമം തുടങ്ങി. നഗരസഭയുടെ വിവിധ വാർഡുകളിലായി പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച് 844 അംഗങ്ങളുടെയും രണ്ടാംഘട്ടത്തിൽ അർഹരായ 1078 ഉൾപ്പെടെ 1922 ഗുണഭോക്താക്കളാണ് മൂന്ന് ദിവസത്തെ സംഗമത്തിൽ പങ്കാളിയാവുന്നത്.
ടൗൺഹാളിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽട്ടെക്ക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. ലത, പി. അഹമ്മദ് അലി, കെ. അനീശൻ, കെ.വി സരസ്വതി, കുടുംബശ്രീ ചെയർപേഴ്സൺമാരായ സൂര്യ ജാനകി, കെ. സുജിനി, മെമ്പർ സെക്രട്ടറി ജയചന്ദ്രൻ മോനാച്ച, പദ്ധതി കോ ഓഡിനേറ്റർ വിപിൻ മാത്യു സംസാരിച്ചു. നഗരസഭാ സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.