കടമെടുപ്പ് പരിധി ഉയർത്താൻ പ്രധാനമന്ത്രിക്ക് നിവേദനം

Thursday 05 January 2023 12:32 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തണമെന്നതടക്കം പ്രധാനപ്പെട്ട കേന്ദ്ര, സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ, ഭരണഘടനാവ്യവസ്ഥകളിൽ നിന്നുള്ള വ്യതിയാനങ്ങൾ എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുന:സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.സംസ്ഥാനത്തിന്റെ പൊതു കണക്കിനത്തിലെ നീക്കിയിരിപ്പിനെ പൊതുകടത്തിലുൾപ്പെടുത്താൻ 2017ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.അതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കമ്പനികൾ, കോർപ്പറേഷനുകൾ, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങൾ എന്നിവ തിരിച്ചടയ്ക്കുന്ന വായ്പകൾ സംസ്ഥാനമെടുത്ത കടമായി കണക്കാക്കും.എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരന്റിയിലെടുക്കുന്ന വായ്പകൾ സർക്കാരിന്റെ നേരിട്ടുള്ള ബാദ്ധ്യതകളല്ല. അവയെ സംസ്ഥാനത്തിന്റെ ആകസ്മിക ബാദ്ധ്യതയായിട്ടേ കണക്കാക്കാനാകൂ.കിഫ്ബി, കെ.എസ്.എസ്.പി.എൽ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സർക്കാരിന്റെ പൊതുകടത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, സമാന സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്പകൾക്ക് ഇത് ബാധകമല്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമായ ഈ നടപടി

പുന:സ്ഥാപിക്കണമെന്നാണ് ആവശ്യം.

Advertisement
Advertisement