വിദ്യാഭ്യാസ ധന സഹായ വിതരണം

Thursday 05 January 2023 12:33 AM IST

കൊട്ടാരക്കര: എൽ.ഐ.സി ഒഫ് ഇന്ത്യ ക്ളാസ് വൺ ഓഫീസേഴ്സ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഗവ.യു.പി സ്കൂൾ കുട്ടികൾക്ക് പഠന സഹായം നൽകുന്നു. പഠന സഹായത്തിന്റെ വിതരണോദ്ഘാടനം ഇന്ന് രാവിലെ 11ന് കൊട്ടാരക്കര നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ എസ്.ആർ.രമേശ് നിർവഹിക്കും. സ്കൂൾ എസ്.എം.സി ചെയർമാൻ ആർ.റോഷൻ അദ്ധ്യക്ഷനാകും. നഗരസഭ കൗൺസിലർ അഡ്വ. ഉണ്ണികൃഷ്ണമേനോൻ മുഖ്യപ്രഭാഷണം നടത്തും.എൽ.ഐ.സി ഓഫീസേഴ്സ് അസോസിയേഷൻ ഡിവിഷണൽ പ്രസിഡന്റ് എച്ച്.വി.കുമാർ ,ഡിവിഷണൽ വൈസ് പ്രസിഡന്റ് വി.ഷിബു, ഭാരവാഹികളായ ടി.പി. രാജീവ്, പി.രാജേഷ് , അജീഷ് ഫ്രാൻസിസ് എന്നിവർ വിദ്യാഭ്യാസ ധന സഹായം വിതരണം ചെയ്യും. മുൻസിപ്പൽ കൗൺസിലർ ബി.ശ്രീരാജ്, രവീന്ദ്രൻപിള്ള, പത്മകുമാർ, ജി. വേണുകുമാർ, മധുസൂദനൻപിള്ള എന്നിവർ സംസാരിക്കും. പ്രഥമാദ്ധ്യാപകൻ സുരേഷ്കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.രഞ്ജിത് നന്ദിയും പറയും.