അഗസ്ത്യാർകൂടം ട്രെക്കിംഗ്: ബുക്കിംഗ് ഇന്നു മുതൽ

Thursday 05 January 2023 12:34 AM IST

തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസൺ ട്രെക്കിംഗ് ഓൺലൈൻ ബുക്കിംഗ് ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും. 16 മുതൽ ഫെബ്രുവരി 15 വരെയാണ് ട്രെക്കിംഗ്. ദിവസവും 75 പേർക്കാണ് ഓൺലൈൻ പ്രവേശനം അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.gov.inൽ serviceonline.gov.in/trekking എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.

Advertisement
Advertisement