മരുതിമലയിൽ പെൺകുട്ടി അപകടത്തിൽപ്പെട്ടു ഗുരുതരാവസ്ഥയിൽ

Thursday 05 January 2023 12:38 AM IST

ഓടനാവട്ട : മുട്ടറ മരുതിമലയിൽ പാറ ഖനനം ചെയ്ത കുളത്തിൽ വീണ് പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുന്നു. മുട്ടറ അജിഭവനിൽ ഉണ്ണി -അന്നമ്മ ദമ്പതികളുടെ മകൾ അഭി (20) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുന്നത്. അപകട കാരണം വ്യക്തമല്ല.

ബാംഗ്ലൂരിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയായ അഭി ക്രിസ്മസ് അവധിക്ക് നാട്ടിൽ വന്നതാണ്. 8ന് തിരിച്ചു പോകാനായി സീറ്റ്‌ റിസർവ് ചെയ്തിരിക്കുമ്പോഴാണ് അപകടം.

അമ്മയോട് കൂട്ടുകാരിയെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ അഭിയുടെ അപകടവിവരം അറിയുന്നത് വൈകിട്ട് 4.15 ഓടെ ആയിരുന്നു. വാർഡ് മെമ്പർ സുന്ദരന്റെ

നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പ്രഥമ ശുഷ്രൂഷക്ക്‌ ശേഷം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.ഏക സഹോദരൻ അജി.