കൂനയിൽ സ്‌കൂളിൽ കുടിവെള്ളമില്ല
Thursday 05 January 2023 12:42 AM IST
പരവൂർ: പരവൂർ നഗരസഭ വെള്ളക്കര കുടിശിക അടയ്ക്കാത്തതിനാൽ കൂനയിൽ ഗവ.എൽ.പി.എസിലെ കുടിവെള്ള വിതരണം ജലവിതരണ വകുപ്പ് നിറുത്തി വച്ചു. ഒരുലക്ഷത്തോളം രൂപയാണ് കുടിശിക. സ്കൂളിലെ കിണറ്റിൽ വെള്ളം കുറവായതിനാൽ വിദ്യാർത്ഥികളും അദ്ധ്യാപകരും വലയുകയാണ്. വേനൽ കനക്കുന്നതോടെ ജലക്ഷാമവും രൂക്ഷമാകും. ക്രിസ്‌മസ് അവധിക്ക് സ്കൂൾ അടച്ച ദിവസമാണ് ജലവിതരണ വകുപ്പ് കണക്ഷൻ വിച്ഛേദിച്ചത്.