ബിടെക് ക്ലാസുകൾ 30 മുതൽ
Thursday 05 January 2023 12:44 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്സുകളിലെ ഈവൻ സെമസ്റ്റർ ക്ലാസുകൾ 19 മുതൽ ആരംഭിക്കും. ബിടെക് എട്ടാം സെമസ്റ്റർ, ബി ആർക്ക് 4,6 സെമസ്റ്റർ ക്ലാസുകൾ 30നും ബിടെക് 4,6 സെമസ്റ്റർ ക്ലാസുകൾ ഫെബ്രുവരി 6നും എട്ടാം സെമസ്റ്റർ ബി ആർക്ക് ക്ലാസുകൾ 23നും തുടങ്ങും. എട്ടാം സെമസ്റ്റർ ബി ഡെസ് , നാലാം സെമസ്റ്റർ എം.ബി.എ, നാലാം സെമസ്റ്റർ എം.സി.എ, 4,6 സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ ക്ലാസുകൾ 19നും നാലാം സെമസ്റ്റർ എം.ആർക്ക്, എം പ്ലാൻ ക്ലാസുകൾ 30നും ആരംഭിക്കും.