പോക്സോ പ്രതിക്ക് പീഡനം: സി.ഐയുടെ ജാമ്യഹർജി തള്ളി

Thursday 05 January 2023 12:46 AM IST

തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ വർക്കല അയിരൂർ മുൻ എസ്.എച്ച്.ഒ ആർ. ജയസനലിന്റെ മുൻകൂർ ജാമ്യഹർജി ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണു തള്ളി. ഇതോടെ ജാമ്യഹർജിയിൽ തീർപ്പാകുന്നത് വരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദ്ദേശവും റദ്ദായി.

പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിൽ കൊണ്ടുപോകാതെ സി.ഐ താൻ താമസിയക്കുന്ന വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയും പ്രതിയുടെ ബന്ധുക്കളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. ഒക്ടോബറിലായിരുന്നു സംഭവം. ആവശ്യപ്പെട്ട ഒന്നരലക്ഷം രൂപ നൽകാത്തതിന് പ്രതിക്കെതിരേ മറ്റൊരു കള്ളക്കേസ് കൂടി ചുമത്തി. സി.ഐ ജയസനിൽ ഇപ്പോൾ സസ്പെൻഷനിലാണ്.