പൊലീസിന് രണ്ടു കോടി, ഇന്ധനക്ഷാമം മാറി

Thursday 05 January 2023 12:49 AM IST

തിരുവനന്തപുരം: ഇന്ധന കമ്പനികൾക്ക് നൽകാനായി രണ്ടു കോടി രൂപ ധനവകുപ്പ് അനുവദിച്ചതോടെ പൊലീസ് വാഹനങ്ങൾക്ക് പെട്രോളും ഡീസലും നിറയ്ക്കുന്നതിൽ വന്നുപെട്ട പ്രതിസന്ധിക്ക് പരിഹാരമായി. ഒന്നരക്കോടിയോളം രൂപയാണ് ഇന്ധന കമ്പനികൾക്ക് പൊലീസ് നൽകാനുണ്ടായിരുന്നത്. ഇതേത്തുടർന്ന് ഒരു ജീപ്പിന് രണ്ടു ദിവസത്തേക്ക് 10ലിറ്റർ ക്വാട്ട നിശ്ചയിച്ചു. ഇതോടെ പൊലീസ് പട്രോളിംഗും ഹൈവേ പട്രോളിംഗും മുടങ്ങിയ സ്ഥിതിയിലായിരുന്നു. ശബരിമല മണ്ഡല കാലമായതിനാൽ അവിടത്തെ പൊലീസ് വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനം ലഭ്യമാക്കാനാണ് മറ്റിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പട്രോളിംഗ് പൂർണമായി അവസാനിപ്പിക്കേണ്ടി വരുമെന്നും പ്രതിസന്ധി ഒഴിവാക്കാൻ പണം അനുവദിക്കണമെന്നും ഡി.ജി.പി അനിൽകാന്ത് ധനവകുപ്പിന് കത്ത് നൽകിയതിനെത്തുടർന്നാണ് ചൊവ്വാഴ്ച രാത്രിയോടെ പണം അനുവദിച്ചത്. ഇന്നലെ ഇന്ധന കമ്പനികളുടെ കുടിശിക തീർത്തു.