മൊഞ്ചത്തി വീണു പാവം!

Thursday 05 January 2023 1:11 AM IST

തിങ്കളാഴ്ച കോൽക്കളിക്കാരനെ കൊണ്ടുപോകാനാണ് വേദിയിലേക്ക് ആംബുലൻസ് എത്തിയത്. ഇന്നലെ എത്തിയത് ഒപ്പന നർത്തകിയെ കൊണ്ടു പോകാനും.

മത്സരം കഴിഞ്ഞതും ഒരു മൊഞ്ചത്തി തളർന്നങ്ങ് വീണു. വിശപ്പും ദാഹവുമൊക്കെ സഹിച്ച് ഊഴം കാത്ത് നിന്ന് ഒപ്പന കളിച്ചതാണ് കാരണമെന്ന് വേദിയിൽ നിന്നവ‌ർ പറഞ്ഞു.

എന്തൊരു കഷ്ടമാണിത്. കുട്ടികളെന്തൊക്കെ സഹിക്കണം?​ മേക്കപ്പിട്ടു കഴിഞ്ഞാൽ പിന്നെ തുള്ളി വെള്ളം പോലും കുടിക്കാതെ മത്സര നേരം നോക്കിയിരിക്കുന്ന കുട്ടികളുണ്ട് . ടെൻഷനോട് ടെൻഷനായിരിക്കും. ഇത്തരം ടെൻഷനടി മാറ്രാൻ കുട്ടികളുടെ പ്രിയപ്പെട്ട ശിവൻകുട്ടി അങ്കിൾ മന്ത്രി ഒന്നിടപെടണം.

--------------

വേദിയിൽ മത്സര ഫലം പറയുമ്പോൾ ഗ്രേഡ് മാത്രമെ പറയാവൂ എന്നാണ് നിബന്ധന. എന്നാൽ ഇന്നലെ 14-ാം വേദിയിൽ ഗിത്താർ മത്സരം കഴിഞ്ഞപ്പോൾ വിധി കർത്താക്കളിലൊരാൽ ഒന്നാം സമ്മാനം രണ്ടാം സമ്മാനം എന്നൊക്കെ പറഞ്ഞാണ് വിധി പ്രസ്താവിച്ചത്. കരഘോഷങ്ങളും മുഴങ്ങി. ഇതിനടിയിൽ ആരോ പോയി പറഞ്ഞു. സാർ,​ ഇതു പാടില്ല. അയ്യോ സോറി എന്ന് പറഞ്ഞ് തടിതപ്പികുയായിരുന്നു ബഹു ജഡ്ജ്!

------------

ഒപ്പന വേദിയിലും മികിക്രി വേദിയിലുമൊക്കെ സദസിൽ മജിഷ്യൻ മുതുകാടും ഉണ്ടായിരുന്നു. ഒപ്പം മാന്തിക വടിയില്ലായിരുന്നു. അതുമായി വന്നെങ്കിലും കുട്ടികളെല്ലാം മാന്ത്രികത്തിലൂടെ എ ഗ്രേഡ് വേണമെന്ന് ചോദിച്ചാലോ

Advertisement
Advertisement