ചിത്രം വരയിൽ അനന്യയ്ക്ക് ഹാട്രിക്

Thursday 05 January 2023 1:15 AM IST

കോഴിക്കോട്: കൗമാര കലോത്സവത്തിൽ വരയിൽ വർണവിസ്മയം തീർത്ത് എട്ടാംക്ലാസുകാരി അനന്യ.എസ്.സുഭാഷിന് ഹാട്രിക് നേട്ടം. ഹൈസ്‌കൂൾ വിഭാഗം പെൻസിൽ ഡ്രോയിംഗ്, വാട്ടകളർ, ഓയിൽപെയിന്റിംഗ് എന്നിവയിലാണ് കൊല്ലം പട്ടത്താനം വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അനന്യ എ ഗ്രേഡ് നേടിയത്. മലപ്പുറം വളവന്നൂർ വില്ലേജ് ഓഫീസർ സുഭാഷിന്റെയും ശ്രീജയുടെയും മകളാണ്. സിനിമ ഷൂട്ടിംഗായിരുന്നു പെൻസിൽ ഡ്രോയിംഗിലെ വിഷയം. വാട്ടർകളറിന് പൂവില്പനക്കാരിയും ഓയിലിൽ മൺകുട നിർമാണവും. കുഞ്ഞുനാൾ മുതൽ വരയിൽ പരിശീലനം നേടിയ അനന്യ ഇതിനകം നിരവധി ബാലപ്രസിദ്ധീകരണങ്ങളിൽ വരയ്ക്കുകയും കവർ ചിത്രം ചെയ്യുകയും ചെയ്തിട്ടുണ്ട്.