ജ്യോതിർഗമയയ്ക്ക് തുടക്കമായി

Friday 06 January 2023 12:16 AM IST
കോട്ടപ്പുറം എസ്.എൻ ബി എഡ് കോളേജിലെ സഹവാസ ക്യാമ്പ് 'ജ്യോതിർഗമയ' വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: കോട്ടപ്പുറം എസ്.എൻ ബി എഡ് കോളേജിലെ ചതുർദിന സഹവാസ ക്യാമ്പ് 'ജ്യോതിർഗമയ' വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രമോദ് അദ്ധ്യക്ഷനായി. മാനേജ്‌മെന്റ് കമ്മിറ്റി അംഗം എൻ.ആർ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് ഓഫീസർ പി.അഞ്ജലി, ഇ.സജിത എന്നിവർ സംസാരിച്ചു.

ചന്ദ്രനിലേക്കൊരു യാത്ര, ബിലീവ് ഇറ്റ് ഓർ നോട്ട്, നാട്ടുവഴക്കങ്ങൾ, സൈബർ സുരക്ഷ, വ്യക്തിത്വ വികസന ക്ലാസ്, ഗ്രൂപ്പ് പഠന തന്ത്രങ്ങൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയ വൈവിധ്യമായ ഉള്ളടക്കത്തോടെയാണ് ക്യാമ്പ്. 100 അദ്ധ്യാപക വിദ്യാർത്ഥികളും ഒരു ഡസനോളം അദ്ധ്യാപകരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഏഴിന് സമാപിക്കും.