ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

Friday 06 January 2023 12:02 AM IST
വടകര കോസ്റ്റൽ പൊലീസ് ലഹരി ബോധവത്ക്കരണത്തിനായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചപ്പോൾ

വടകര: ലഹരിക്കെതിരെ കോസ്റ്റൽ പൊലീസ് വടകര സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. യുവാക്കളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി സാൻഡ്ബാങ്ക്സിൽ സൗഹൃദ ഫുട്ബോൾ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വിജയി ഉദ്ഘടനം ചെയ്തു. കോസ്റ്റൽ സി.ഐ സി.എസ്.ദീപു അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ പി.വി. ഹാഷിം സമ്മാനദാനം നിർവഹിച്ചു. എസ്.ഐ എ.അമ്മദ്, പി.വി പ്രശാന്ത്, അജീഷ്, വിജേഷ്, വിജിത്ത്, മോനി കിഷോർ പ്രവീൺ, അഭിനന്ദ്, ബീറ്റ് ഓഫീസർ നവനീത്, എന്നിവർ നേതൃത്വം നൽകി. സമീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ ഫുട്ബോൾ മത്സരത്തിൽ അൽനാസർ അഴിത്തല വിജയികളായി.