യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

Friday 06 January 2023 12:04 AM IST
youth congress

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ തെരുവുവിളക്കുകൾ കത്താത്തതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു. ടൗൺ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ്, പേരാമ്പ്ര റോഡ് എന്നിവിടങ്ങളിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച വിളക്കുകളാണ് മിഴിയടച്ചത്. കുറ്റ്യാടി ചന്ത നടക്കുന്നതിനാൽ ഒട്ടേറെപ്പേരാണ് ടൗണിൽ എത്തുന്നത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. സിദ്ധാർഥ് നരിക്കുട്ടുംചാൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എം.അസ്ഹർ, കെ.പി. മജീദ്, പി.പി. ആലിക്കുട്ടി, പി.കെ. ഷമീർ, രാഹുൽചാലിൽ,ഒ.പി.സുഹൈൽ, കെ.വി. സജീഷ്, പി.നസീഫ്, ടി. ശ്രീരാഗ് എന്നിവർ പ്രസംഗിച്ചു.