ആർ.പി.എഫ് ഉദ്യോഗസ്ഥരെ അനുമോദിച്ചു
Friday 06 January 2023 12:02 AM IST
വടകര ആർ.പി.എഫ് ഉദ്യോഗസ്ഥരെ അനുമോദിക്കുന്ന വേദിയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. അസാമാന്യമായ ധീരതയുടെ പേരിലും സത്യസന്ധതയുടെ പേരിലും റെയിൽവേയുടെ അഭിമാനം കാത്ത ആർ.പി.എഫ് ഉദ്യോഗസ്ഥരായ മകേഷിനെയും വിജേഷിനെയും ആദരിക്കാൻ സംഘടിപ്പിച്ച 'ആദരം 2023' പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് അരവിന്ദാക്ഷൻ പുത്തൂർ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. എ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.പി.എഫ് സി.ഐ ഉപേന്ദ്രകുമാർ മുഖ്യാതിഥിയായിരുന്നു. വടകര റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ഹരീഷ്, മുൻ സൂപ്രണ്ട് വത്സലൻ കുനിയിൽ, മണലിൽ മോഹനൻ, പി.പി രാജൻ, വി.പി ബൈജു,ഹീര വടകര അടിയേരി രവീന്ദ്രൻ, രജീഷ് പാലേരി, അരവിന്ദൻ കിംഗ്സ്, ഷിജിത്ത് ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. മകേഷ്, വിജേഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.