മലബാർ ഗ്രൂപ്പ് ആസ്ഥാന മന്ദിരത്തിന് വീണ്ടും അംഗീകാരം
കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ കുറ്റിക്കാട്ടൂരിലെ ആസ്ഥാന മന്ദിരത്തിന് ഇന്ത്യയിലെ മികച്ച നിർമ്മിതിക്കുള്ള അംഗീകാരം. ഇന്ത്യ ടുഡേ ഗ്രൂപ്പാണ് പുതിയ സഹസ്രാബ്ദത്തിലെ ഇന്ത്യൻ വാസ്തുവിദ്യയുടെ മാതൃകയായി മന്ദിരത്തെ തിരഞ്ഞെടുത്തത്.
ഭൂമിയോടും ജീവജാലങ്ങളോടും ഏറെ വിശ്വസ്തത പുലർത്തുന്ന രീതിയിലുള്ള നിർമ്മാണമാണ് മലബാർ ഗ്രൂപ്പ് ആസ്ഥാന മന്ദിരത്തിന്റേതെന്ന് ഇന്ത്യ ടുഡേ വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പതിപ്പ് വിലയിരുത്തുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ 150 ഏക്കറിലധികം വരുന്ന മൊണ്ടാന എസ്‌റ്റേറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം നിർമ്മിച്ചത്.
പ്രമുഖ ആർക്കിടെക്‌റ്റ് ടോണി ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആർക്കിടെക്‌ചറൽ സ്ഥാപനമായ സ്തപതിയാണ് മലബാർ ഗ്രൂപ്പ് ആസ്ഥാന മന്ദിരത്തിന്റെയും മൊണ്ടാന എസ്‌റ്റേറ്റിന്റെയും ഡിസൈൻ നിർവഹിച്ചത്. മലബാർ ഗ്രൂപ്പിന്റെ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് കമ്പനിയായ മലബാർ ഡെവലപ്പേഴ്‌സാണ് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം നിർവഹിച്ചത്.
ഫോബ്‌സ് ഇന്ത്യയുടെ 2019ലെ രാജ്യത്തെ ഏറ്റവും മികച്ച കൊമേഴ്‌സ്യൽ ആർക്കിടെക്‌ചർ വിഭാഗത്തിലുള്ള അവാർഡ് ഉൾപ്പെടെ വിവിധ അംഗീകാരങ്ങളും മലബാർ ഗ്രൂപ്പ് ആഗോള ആസ്ഥാന മന്ദിരം നേടിയിട്ടുണ്ട്.