എം.സി.പി.ഐ യു സംസ്ഥാന സമ്മേളനം
Friday 06 January 2023 1:49 PM IST
ആലുവ: മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) സംസ്ഥാന സമ്മേളനം നാളെ മുതൽ ഒമ്പത് വരെ ആലുവ വൈ.എം.സി.എയിൽ നടക്കും. 8,9 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 14 ജില്ലകളിൽ നിന്നായി 125 പേർ പങ്കെടുക്കും. നാളെ രാവിലെ കരുനാഗപ്പള്ളിയിലെ സി.എൻ. പരമേശ്വരൻ പോറ്റിയുടെ സ്മൃതിമണ്ഡപത്തിൽ നിന്ന് നേതാക്കളായ ഇടപ്പള്ളി ബഷീറിന്റെയും ജോസ് തോമസിന്റേയും നേതൃത്വത്തിൽ രക്തപതാക ഏറ്റുവാങ്ങി ആലുവയിലെത്തിക്കും. വൈകിട്ട് അഞ്ചിന് കെ.എസ്.ആർ.ടി.സി കവലയിൽ പതാകജാഥയ്ക്ക് സ്വീകരണം നൽകും. എട്ടിന് രാവിലെ പത്തിന് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുൽദീപ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും.