മൈജിയിൽ ഇന്നും നാളെയും കില്ലർ വിലക്കുറവ്

Friday 06 January 2023 3:52 AM IST

കോഴിക്കോട്: മൈജി, മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ ഗൃഹോപകരണങ്ങൾക്കും മൊബൈൽഫോണുകൾക്കും ഡിജിറ്റൽ ആക്‌സസറികൾക്കും 70 ശതമാനം വരെ വിലക്കുറവുമായി ഇന്നും നാളെയും കില്ലർ സെയിൽ. ന്യൂ ഇയർ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ മൊബൈൽഫോണിനും ടാബ്‌ലെറ്റിനും 7,000 രൂപവരെ മൈജി എക്‌സ്‌ക്ളുസീവ് എക്‌സ്‌ചേഞ്ച് ബോണസും നേടാം.

എ.സികൾ 23,999 രൂപ മുതലും റഫ്രിജറേറ്ററുകൾ 10,888 രൂപ മുതലും ലഭ്യമാണ്. തിരഞ്ഞെടുത്ത റഫ്രിജറേറ്ററുകൾക്കൊപ്പം 3 ജാർ മിക്‌സറും മിനി റഫ്രിജറേറ്ററും സൗജന്യം. 1.20 ലക്ഷം രൂപയുടെ 65 ഇഞ്ച് സ്മാർട്ട് 4കെ ടിവി 39,​999 രൂപയ്ക്ക് നേടാം. വാഷിംഗ് മെഷീനുകൾക്ക് വില 6,​666 രൂപ മുതൽക്കാണ്. ക്രോക്കറികൾ ഉൾപ്പെടെ കിച്ചൻ അപ്ളയൻസസുകൾക്ക് 70 ശതമാനം വരെയാണ് വിലക്കുറവ്.

മൊബൈൽഫോണുകൾക്ക് ആകർഷക ഓഫറുകളും പൂജ്യം ശതമാനം ഡൗൺപേമെന്റ് സ്കീമുകളുമുണ്ട്. ലാപ്‌ടോപ്പുകൾക്ക് വിലക്കുറവിന് പുറമേ സമ്മാനങ്ങളുമുണ്ട്. മികച്ച വില്പനാനന്തര/സർവീസ് സേവനങ്ങൾ,​ ആകർഷക ഫിനാൻസ് സ്കീമുകൾ,​ www.myg.inവഴി ഓൺലൈൻ പർച്ചേസ്,​ എക്‌സ്‌പ്രസ് ഡെലിവറി തുടങ്ങിയ സവിശേഷതകളുമുണ്ട്.