ഖാദി മേള സമാപിച്ചു

Friday 06 January 2023 1:05 PM IST
കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിൽ നടന്ന ഖാദി വസ്ത്രങ്ങളുടെ പ്രദർശന, വിപണനമേള

കൊച്ചി: മൂന്ന് ദിവസങ്ങളിലായി കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിൽ നടന്ന ഖാദി വസ്ത്രങ്ങളുടെ പ്രദർശന, വിപണനമേള സമാപിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ കലൂർ ഖാദി ഗ്രാമ സൗഭാഗ്യ കേന്ദ്രമാണ് വിപണന മേള സംഘടിപ്പിച്ചത്. 2.1 ലക്ഷം രൂപയുടെ വ്യാപാരമാണ് മേളയിൽ നടന്നത്. ഉപഭോക്താക്കൾക്ക് റിബേറ്റ് നിരക്കിൽ ഉത്പന്നങ്ങൾ ലഭ്യമായിരുന്നു. ജനുവരി മുതൽ മാർച്ച് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രദർശന മേളകൾ സംഘടിപ്പിക്കുമെന്ന് ഖാദി ഗ്രാമ വ്യവസായ ബോർഡ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും കലൂർ ഗ്രാമസൗഭാഗ്യ കേന്ദ്രം മാനേജരുമായ ലതീഷ് കുമാർ പറഞ്ഞു.