റവന്യുജില്ല ജൂഡോ മത്സരം
Friday 06 January 2023 1:59 PM IST
കൊച്ചി: റവന്യൂജില്ല സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ജൂഡോ മത്സരം എറണാകുളം സെന്റ് ആൽബർട്ട് ഹൈസ്‌കൂളിൽ നടന്നു.
14 സബ് ജില്ലകളിൽ നിന്ന് 150 വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപകൻ വി.ആർ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷൈൻ ആന്റണി, സി.ജെ. ആന്റണി തുടങ്ങിയവർ സംസാരിച്ചു. സബ് ജൂനിയർ, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളും ജൂനിയർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കാലടി ബി.എച്ച്.എസ്.എസും ചാമ്പ്യന്മാരായി.