ബി.ഐ.എസ് സ്ഥാപകദിനം ഇന്ന്

Friday 06 January 2023 1:04 AM IST
ബി​. ഐ. എസ്

കൊച്ചി: ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) 76 ാം സ്ഥാപകദിനം ഇന്ന് ആഘോഷിക്കും.

ബി.ഐ.എസ് കൊച്ചി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ക്വാളിറ്റി കണക്ട് 2.0 എന്ന പരിപാടികൾ സംഘടിപ്പിക്കും. ഗുണനിലവാരം സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനാടകങ്ങൾ അവതരിപ്പിക്കും. ഭവന സന്ദർശനം നടത്തി ലഘുലേഖകൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

1947 ൽ ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഇന്റിറ്റ്യൂഷഷൻ ആയാണ് (ഐ.എസ്.ഐ ) ബി.ഐ.എസ് നിലവിൽ വന്നത്. ഗുണനിലവാരം ഉറപ്പാക്കൽ, സർട്ടിഫിക്കറ്റ് നൽകൽ, പരിശോധനകൾ എന്നീ പ്രധാന പ്രവർത്തനങ്ങളാണ് നടത്തുന്നത്.