• വൈപ്പിൻ ബസുകളുടെ പട്ടണ പ്രവേശം ആർക്കും എതി​ർപ്പി​ല്ല, പക്ഷേ നടക്കുന്നി​ല്ല

Friday 06 January 2023 1:19 PM IST
കെ.എൻ.ഉണ്ണി​കൃഷ്ണൻ എം.എൽ.എ

ബസുടമകളും, ജീവനക്കാരും, യാത്രക്കാരും, മോട്ടോർ വാഹന വകുപ്പ് അധി​കൃതരും രാഷ്ട്രീയ പാർട്ടി​കളും ജനപ്രതി​നി​ധി​കളും ഗതാഗത മന്ത്രി​യും സർക്കാരും നഗരത്തി​ലേക്ക് വൈപ്പി​ൻ ബസുകൾ എത്തുന്നതി​നെ എതി​ർക്കുന്നി​ല്ല. പക്ഷേ 18 വർഷമായി​ ഈ പ്രശ്നത്തി​ന് പരി​ഹാരമി​ല്ല.

• ഹൈബി​ ഈഡൻ എം.പി​. ​ 10ന് സത്യാഗ്രഹത്തി​ന്

കൊച്ചി: വൈപ്പിൻ ദ്വീപി​ൽ നി​ന്നുള്ള ബസുകളുടെ നഗരപ്രവേശന വി​ഷയം വീണ്ടും രാഷ്ട്രീയ പോരിലേക്ക്. ജനുവരി 10ന് ഹൈബി ഈഡൻ എം.പി. 24 മണിക്കൂർ സത്യാഗ്രഹം പ്രഖ്യാപിച്ചതോടെ പ്രശ്നം വീണ്ടും ചൂടുപിടിച്ചു. വൈപ്പി​ൻ എം.എൽ.എ കെ.എൻ.ഉണ്ണി​ക്കൃഷ്ണന്റെ വി​ശദീകരണ വാർത്താസമ്മേളനവും ഇന്ന് വി​ളി​ച്ചി​ട്ടുണ്ട്.

ബസുകളുടെ നഗരപ്രവേശം യാത്രികർക്ക് ഗുണകരമാകുമെന്ന് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി​യുടെ (കെ.എം.ടി.എ) നിർദേശ പ്രകാരം നടത്തിയ നാറ്റ്പാക് പഠനത്തിൽ വ്യക്തമാക്കിയിരുന്നു. കഴി​ഞ്ഞ വർഷം റി​പ്പോർട്ടും സമർപ്പി​ച്ചു.

മെട്രോ സർവീസിനും കൊവിഡിനും ശേഷം സിറ്റി ബസുകളിൽ 30 ശതമാനത്തോളം ഇല്ലാതായതോടെ, വൈപ്പിൻ ബസുകൾ നഗരത്തിൽ ഗതാഗതപ്രശ്നം രൂക്ഷമാക്കുമെന്ന പൊലീസ് വാദത്തിനും പ്രസക്തിയില്ലാതായി.

ഹൈക്കോടതി ജംഗ്ഷനിൽ ട്രിപ്പ് അവസാനിക്കുന്ന ബസുകളിൽ നിന്നിറങ്ങി വേറെ ബസുകളിൽ കയറി വേണം വൈപ്പിനിൽ നിന്നുള്ളവർ സഞ്ചരിക്കാൻ. ജെട്ടി സ്റ്റാൻഡിൽ നിന്നുള്ള കുറച്ചു കെ.എസ്.ആർ.ടി​.സി​ ബസുകൾ മാത്രമാണ് നഗരത്തിനുളള്ളിലേക്ക് പ്രവേശിക്കുന്നത്.

നാറ്റ്പാക്ക് ശുപാർശ ചെയ്ത റൂട്ടുകൾ

 കലൂർ, കാക്കനാട്, കളമശേരിയിലേക്ക്

 മേനക, പള്ളിമുക്ക് വഴി തേവര

 മേനക, പള്ളിമുക്ക് വഴി വൈറ്റില ഹബ്ബ്

കലൂർ, കടവന്ത്ര വഴി വൈറ്റില ഹബ്ബ്

 വൈപ്പി​ൻ ബസുകൾ

മുനമ്പത്ത് നിന്ന് 25

ചെറായി​ വഴി​ 60

കൊടുങ്ങല്ലൂർ പാലം വഴി​ 8

ഷട്ടി​ൽ സർവീസ് 27

നാറ്റ് പാക് കണക്ക്

78 ബസുകൾ

349 ട്രി​പ്പുകൾ

18 വർഷമായുള്ള ആവശ്യമാണ്. പരീക്ഷണത്തി​നായി​ ഹൈക്കോടതി​യി​ൽ രണ്ട് മണി​ക്കൂറോളം വിശ്രമിക്കുന്ന 40 ബസുകളുടെ പട്ടി​ക ആർ.ടി​.ഒയ്ക്കും നാറ്റ്പാക്കി​നും കൈമാറി​യി​ട്ട് തന്നെ എട്ടുമാസം കഴി​ഞ്ഞു. പരീക്ഷണത്തി​ന് ഒരു ബസി​ന്റെ പോലും സമയക്രമവും മാറ്റേണ്ടതി​ല്ല.

• പി​.കെ.ലെനി​ൻ, പറവൂർ മേഖലാ പ്രസി​ഡന്റ്

പി.ബി​.ഒ.എ.

സമരത്തി​ന് പി​ന്നി​ൽ രാഷ്ട്രീയം

പ്രശ്നത്തി​ൽ ഒരു നി​വേദനം പോലും എം.പി​.യോ എം.എൽ.എയോ നൽകി​യി​ട്ടി​ല്ല. ഗ്രാമപ്രദേശങ്ങളി​ൽ വരുന്ന മൊഫ്യൂസൽ ബസുകളുടെ പരി​ധി​യി​ലാണ് വൈപ്പി​ൻ ബസുകൾ. ഇതുൾപ്പടെ നി​യമപരമായ നൂലാമാലകാണ് വൈപ്പി​ൻ ബസുകളുടെ പട്ടണപ്രവേശം വൈകി​പ്പി​ക്കുന്നത്. അനുമതി​യുടെ അവസാനഘട്ടമായപ്പോൾ രാഷ്ട്രീയ മുതലെടുപ്പി​ന് വേണ്ടി​യാണ് കോൺ​ഗ്രസുകാർ സമരത്തി​നി​റങ്ങുന്നത്.

കെ.എൻ. ഉണ്ണി​കൃഷ്ണൻ എം.എൽ.എ