സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ് അപേക്ഷകൾ ക്ഷണിച്ചു

Friday 06 January 2023 1:28 PM IST
സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്

ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ പ്രാദേശിക പത്ര - ദൃശ്യ മാധ്യമ പ്രവർത്തകർക്ക് അപേക്ഷിക്കാം.

2022 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിച്ചതും പ്രക്ഷേപണം ചെയ്തതുമായ വാർത്തകളാണ് അവാർഡിനായി പരിഗണിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളായിരിക്കണം. പത്രവാർത്തകളുടെ രണ്ട് കോപ്പികളും ടെലിവിഷൻ വാർത്തകളുടെ രണ്ട് സി.ഡികളും ജനുവരി 15നകം കെ.ജെ.യു ഓഫീസ്, ക്‌ളോക്ക് ടവർ ബിൽഡിംഗ്, മെട്രോ പില്ലർ നമ്പർ 18, ആലുവ എന്ന വിലാസത്തിൽ അയക്കണം. വാട്‌സ് ആപ്പ്: 9744601668. ഇ മെയിൽ: kjuekm@gmail.com