കുടുംബശ്രീ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Friday 06 January 2023 12:02 AM IST
കോഴിക്കോട്: ചെറുവണ്ണൂർ കൊളത്തറ റോഡിൽ ആർ.എ.കെ ടവറിൽ പ്രവർത്തനമാരംഭിച്ച സ്നേഹിത കുടുംബശ്രീ യൂണിറ്റ് ടൂറിസം പൊതുമരാമത്ത് മന്ത്രി പി .എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മായം ചേർക്കാത്ത അച്ചാറുകൾ, സ്ക്വാഷുകൾ, ജാമുകൾ എന്നിവ യൂണിറ്റിൽ ലഭ്യമാണ്.
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സി രാജൻ അധ്യക്ഷത വഹിച്ചു. വേദിയിൽ മന്ത്രി പ്രൊജക്ട് ഓഫിസർ ടി .കെ പ്രകാശന് ഉത്പന്നം നൽകി ആദ്യവില്പന നിർവഹിച്ചു. സി .ഡി .എസ് ചെയർപേഴ്സൺ ശ്രീജ ഹരീഷ് സ്വാഗതവും സംരംഭക റോസി നന്ദിയും പറഞ്ഞു.