ലഹരിക്ക് 1.47 ലക്ഷം രൂപ പിഴ
Friday 06 January 2023 12:51 AM IST
ചെങ്ങന്നൂർ : ശബരിമലയിൽ നിയമം ലംഘിച്ച് ലഹരി ഉത്പന്നങ്ങൾ കൈവശംവച്ചതിനും ഉപയോഗിച്ചതിനും പിടികൂടിയവരിൽ നിന്ന് ഇതുവരെ 1.47 ലക്ഷം രൂപ പിഴ ഈടാക്കി. 738 കോപ്ടാ കേസുകളാണ് രജിസ്റ്റർ ചെയ്ത്.
രണ്ട് മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് താൽക്കാലിക എക്‌സൈസ് റേയ്ഞ്ചുകളാണ് പ്രവർത്തിക്കുന്നത്. സി.ഐമാർക്കാണ് ഇതിന്റെ ചുമതല. ഓരോ റേയ്ഞ്ചിലും 27 ഓഫീസർമാരും ഡ്യൂട്ടിയിലുണ്ട്. എട്ടുമണിക്കൂർ ഇടവിട്ട് 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് ഇവർ. ഒരു ടീം യൂണിഫോമിലും രണ്ട് ടീം മഫ്തിയിലുമായി പ്രത്യേക പരിശോധന നടത്തുന്നു.