പ്രതാപചന്ദ്രന്റെ മക്കൾ പരാതി പിൻവലിച്ചു
Friday 06 January 2023 12:00 AM IST
തിരുവനന്തപുരം: കെ.പി.സി.സി ട്രഷററായിരുന്ന വി. പ്രതാചന്ദ്രന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് മക്കളായ പ്രജിത്ത്, പ്രീതി എന്നിവർ ഡി.ജി.പിക്ക് നൽകിയ പരാതി പിൻവലിച്ചു. പരാതിയിൽ കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്ന് തമ്പാനൂർ പൊലീസിന് അന്വേഷണം കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മക്കൾ തമ്പാനൂർ പൊലീസിലെത്തി പരാതി പിൻവലിക്കുന്നതായി അറിയിച്ചത്. പരാതികളുമായി പോകേണ്ടെന്ന കുടുംബാംഗങ്ങളുടെ ഉപദേശത്തെ തുടർന്നാണിത്.